Wed. Jan 22nd, 2025

ദേവികുളം നിയോജക മണ്ഡലം എം എൽ എ എ രാജയെ അയോഗ്യനാക്കിയ സിംഗിൾ ബെഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. സുപ്രീംകോടതിയിൽ അപ്പീൽ നൽകുന്നതിനായി 10 ദിവസത്തെ ഇടക്കാല സ്റ്റേ ആണ് ഹൈക്കോടതി അനുവദിച്ചത്. കഴിഞ്ഞ ദിവസമാണ് ദേവികുളം എം എൽ എ രാജയുടെ വിജയം ഹൈക്കോടതി റദ്ദാക്കിയത്. അതേസമയം എം എൽ എ എന്ന നിലയിലുള്ള ആനുകൂല്യങ്ങൾക്ക് രാജക്ക് അർഹതയുണ്ടായിരിക്കില്ലെന്നും നിയമസഭയിൽ വോട്ടവകാശം ഉണ്ടായിരിക്കില്ലെന്നും കോടതി വ്യക്തമാക്കി. പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് രാജയുടെ തെരഞ്ഞെടുപ്പ് സിംഗിൾ ബെഞ്ച് റദ്ദാക്കിയത്. എതിർ സ്ഥാനാർഥി ഡി കുമാർ സമർപ്പിച്ച ഹർജിയിലായിരുന്നു ഉത്തരവ്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.