Sun. Dec 22nd, 2024

പഞ്ചാബ് നാഷണൽ ബാങ്ക് വായ്പാ തട്ടിപ്പിൽ ഒളിവിൽ പോയ വജ്രവ്യാപാരി മെഹുൽ ചോക്‌സിയുടെ പേര് പിടികിട്ടാപ്പുള്ളി പട്ടികയിൽ നിന്ന് ഒഴിവാക്കി ഇന്റർപോൾ. 13,500 കോടി രൂപയുടെ വായ്പാ തട്ടിപ്പാണ്  മെഹുൽ ചോക്‌സി നടത്തിയത്. 2018 ലാണ് മെഹുൽ ചോക്‌സിക്കെതിരെ ഇന്റർപോൾ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചത്. എന്നാൽ റോ ഏജന്റുമാരെന്ന് കരുതുന്ന രണ്ടുപേർ തന്നെ ആന്റിഗ്വയിൽ നിന്ന് ഡൊമിനിക്ക റിപ്പബ്ലിക്കിലേക്ക് തട്ടിക്കൊണ്ടുപോയെന്ന് കാണിച്ച് അടുത്തിടെ മെഹുൽ ചോക്‌സി ആന്റിഗ്വ ഹൈക്കോടതിയിൽ ഹരജി നൽകിയിരുന്നു. ഇത് ഇന്ത്യൻ സർക്കാറിന് തിരിച്ചടിയായി. ഇതിന് പിന്നാലെയാണ് ഇന്റർപോളിന്റെ പട്ടികയിൽ നിന്ന് പേര്  മാറ്റുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.