Mon. Dec 23rd, 2024

റബ്ബർ വില 300 ആയി ഉയർത്തിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യാമെന്ന തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പ്രസ്താവക്കെതിരെ വിമർശനവുമായി സി പി എം പോളിറ്റ് ബ്യുറോ അംഗം എം എ ബേബി. കേരളത്തിലെ ക്രിസ്തുമതവിശ്വാസികൾ ക്രിസ്തുവിന്റെ നീതിബോധം പേറുന്നവരാണെന്നും അവർ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുടെ വാക്കുകൾക്ക് ചെവി കൊടുക്കില്ലെന്നും എംഎ ബേബി ഫേസ്ബുക്കിൽ കുറിച്ചു. നീതിയുടെ പക്ഷത്ത് നിൽക്കാനാണ് ഫ്രാന്‍സിസ് മാര്‍പാപ്പയും വിശ്വാസികളോട് ആവശ്യപ്പെടുന്നതെന്നും അല്ലാതെ മുന്നൂറ് രൂപയോ അധികാരത്തിന്റെ ശീതളഛായയോ നൽകുന്നവോരോടൊപ്പം നിൽക്കാനല്ലന്നും എം എ ബേബി പറഞ്ഞു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.