ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തത്തിൽ പിഴ ചുമത്തിയ ദേശീയ ഹരിത ട്രൈബുണൽ വിധിക്കെതിരെ അപ്പീൽ നൽകുന്നത് സർക്കാരുമായി ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കുമെന്ന് മേയർ എം അനിൽകുമാർ. സർക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങളും വിധിയിലെ പരാമർശത്തിലുള്ളതിനാലാണ് ഇത്തരം കൂടിയാലോചനകൾ ആവശ്യമായി വരുന്നത്. മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് ഫ്ലാറ്റ് ഉടമകൾക്കെതിരെ ഒരു ശിക്ഷ നടപടിയും സ്വീകരിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും ഫ്ലാറ്റുകളിൽ കുറഞ്ഞ ചെലവിൽ മാലിന്യ സംസ്കരണ പ്ലാന്റ് തുടങ്ങാനായാൽ എല്ലാവരും സഹകരിക്കുമെന്ന വിശ്വാസമുണ്ടെന്നും മേയർ പറഞ്ഞു. മേയർ, സിറ്റി പൊലീസ് കമീഷണർ എന്നിവരുടെ നേതൃത്വത്തിൽ കൊച്ചി കോർപറേഷൻ പരിധിയിലെ മാലിന്യനിർമാർജനാവുമായി ബന്ധപ്പെട്ട് നടത്തിയ യോഗത്തിലാണ് മേയർ ഇക്കാര്യം വ്യക്തമാക്കിയത്.