മരപ്പണിയുമായി ബന്ധപ്പെട്ട 12ഓളം ഉപയോഗങ്ങള്‍ക്ക് വക്കച്ചന്‍ ഒറ്റയന്ത്രം രൂപകല്‍പന ചെയ്തിട്ടുണ്ട്. ഇലക്ട്രിക് ഫിറ്റിങ് അടക്കം യന്ത്രത്തിന്റെ മുഴുവന്‍ പണികളും വക്കച്ചന്‍ തന്നെ ചെയ്തതാണ്. കരകൗശല വസ്തുക്കള്‍ നിര്‍മിക്കുന്നതിനായി മരകഷണം മുറിക്കുന്നത് മുതല്‍ കടയല്‍, ഡ്രില്ലിങ്, തുളയിടല്‍, ചീകല്‍, വളവ് നിവര്‍ത്തല്‍, െപ്ലയിനിങ് തുടങ്ങിയവയെല്ലാം ഈ മള്‍ട്ടി പര്‍പ്പസ് മെഷീന്‍ ഉപയോഗിച്ച് ചെയ്യാം.
ഉപേക്ഷിക്കപ്പെട്ട മിക്‌സി, വാഷിങ് മെഷീന്‍, ഇരുചക്ര വാഹനങ്ങളുടെ ഭാഗങ്ങള്‍ എന്നിവ റീ കണ്ടീഷന്‍ ചെയ്തതാണ് യന്ത്രത്തിന്റെ പല ഭാഗങ്ങളും. 2016-ല്‍ ജോലിക്കിടെ ഒരപകടം സംഭവിക്കുകയും ജോലിക്ക് പോകാന്‍ കഴിയാതെ വരികയും ചെയ്തതോടെയാണ് വക്കച്ചന്റെ മനസ്സില്‍ മരപ്പണിയുടെ എല്ലാ ജോലികളും ചെയ്യാനായി ഒരൊറ്റ യന്ത്രം എന്ന ആശയം രൂപപ്പെടുന്നത്. തുടര്‍ന്ന് പ്ലാന്‍ വരച്ച് വര്‍ക്ക് ഷോപ്പുകളില്‍ ഉപയോഗശൂന്യമായി കിടന്നവയും ആക്രി കടകളില്‍ കയറി ശേഖരിച്ചവയും കൊണ്ട് മള്‍ട്ടി പര്‍പ്പസ് യന്ത്രം നിര്‍മിക്കുകയായിരുന്നു.