Mon. Dec 23rd, 2024

ഒ ടി ടി പ്ലാറ്റ്‌ഫോമുകൾക്കെതിരെ വിമർശനവുമായി കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂര്‍. ഒ ടി ടി പ്ലാറ്റ്‌ഫോമുകളിൽ അസഭ്യവും അശ്ലീലതയും വർധിക്കുന്നതായും ആവിഷ്കാര സ്വാതന്ത്രത്തിന്റെ പേരിൽ സംസ്കാര ശൂന്യത അനുവദിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു. നാഗ്പൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു. സര്‍ഗ്ഗാത്മകതയുടെ പേരിലുള്ള അസഭ്യത ഒരിക്കലും വച്ചുപൊറുപ്പിക്കില്ലെന്നും ഇതു സംബന്ധിച്ച ചട്ടങ്ങളില്‍ എന്തെങ്കിലും മാറ്റം വരുത്തേണ്ടതുണ്ടോയെന്ന് മന്ത്രാലയം ആലോചിക്കുമെന്നും മന്ത്രി പറഞ്ഞു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.