Thu. Jan 23rd, 2025

 ഭരണ-പ്രതിപക്ഷ വാക്‌പോര് തുടരുന്ന സാഹചര്യത്തിൽ നിയമസഭ ഇന്ന് വീണ്ടും പുനരാരംഭിക്കും. അനുനയത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്ന് കൂടിക്കാഴ്ച നടത്തിയേക്കുമെന്നാണ് സൂചന. രാവിലെ എട്ടു മണിക്ക് ചേരുന്ന യു ഡി എഫ് പാർലമെന്ററി പാർട്ടി യോഗത്തിൽ തുടർനടപടികൾക്ക് രൂപം നൽകും. അടിയന്തരപ്രമേയ നോട്ടീസ് അനുവദിക്കണം എന്നാവശ്യത്തിൽ ഉറച്ച് നിൽക്കുകയാണ് പ്രതിപക്ഷം. പ്രതിപക്ഷ എംഎൽഎമാരെ കയ്യേറ്റം ചെയ്ത ഭരണപക്ഷം എംഎൽഎമാർക്കും വാച്ച് ആന്റ് വാ‍ർഡുമാ‍ർക്കും എതിരെ നടപടി സ്വീകരിക്കുക, റൂൾ 50 അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കും. പ്രതിപക്ഷത്തിന്റെ ന്യായമായ ആവശ്യങ്ങൾ പരിഗണിക്കാതെ നടപടികളുമായി സഹകരിക്കില്ലെന്ന് വി ഡി സതീശൻ വ്യക്തമാക്കി. നിയമസഭാ സംഘർത്തിൽ സ്പീക്കറുടെ റൂളിംഗും ഇന്ന് ഉണ്ടായേക്കും. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.