Mon. Dec 23rd, 2024

അടുത്ത തെരഞ്ഞെടുപ്പിൽ ഷാഫി പറമ്പിൽ എം എൽ എ തോൽക്കുമെന്ന പരാമർശം പിൻവലിച്ച് സ്പീക്കർ എ എൻ ഷംസീർ. പരാമർശം അനുചിതമായിരുന്നുവെന്നും സഭാ രേഖകളിൽ നിന്നും നീക്കം ചെയ്യുമെന്നും സ്പീക്കറുടെ റൂളിംഗ്. അതേസമയം, സഭ ടി വിയുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ നിയമസഭയിലുണ്ടായ പ്രശ്നങ്ങൾ അനാവശ്യമായിരുന്നുവെന്നും പ്രതിപക്ഷത്തിന് വിയോജിപ്പ് ഉണ്ടായിരുന്നെങ്കിലും ഇത്തരം സംഭവങ്ങൾ ഉണ്ടാകാൻ പാടില്ലായിരുന്നുവെന്നും സ്പീക്കർ പറഞ്ഞു. അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തള്ളുന്നുവെന്നതാണ് പ്രതിപക്ഷം ഉന്നയിക്കുന്ന പ്രധാന പരാതി. സർക്കാർ നിർദേശപ്രകാരമല്ല സ്പീക്കർ തീരുമാനമെടുക്കുന്നതെന്നും പ്രതിപക്ഷത്തിന്റെ പ്രതിപക്ഷത്തിന്റെ അവകാശങ്ങൾ ഹനിക്കാൻ സ്പീക്കർ എന്ന നിലയിൽ ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.