ലണ്ടന്‍: ബ്രിട്ടനില്‍ ഇനി അടിയന്തരഘട്ടങ്ങളില്‍ ഫോണില്‍ അപായ മുന്നറിയിപ്പ് ലഭിക്കും. പ്രകൃതി ദുരന്തങ്ങളും കാലാവസ്ഥ അപകടസാധ്യതകളും അടക്കമുള്ള അടിയന്തര സന്ദര്‍ഭങ്ങളിലാണ് ഫോണില്‍ മുന്നറിയിപ്പ് സൈറണ്‍ മുഴങ്ങുക. ഞായറാഴ്ച വൈകീട്ട് രാജ്യവ്യാപകമായി പരീക്ഷണ ബെല്‍ മുഴങ്ങി. സൈറണ്‍ കൂടാതെ അപകടം സംബന്ധിച്ച ടെക്സ്റ്റ് സന്ദേശവും അയക്കും. ജനങ്ങളുടെ ജീവന്‍ ഭീഷണിയിലാകുന്ന അപൂര്‍വ സന്ദര്‍ഭങ്ങളില്‍ മാത്രമേ അപായ മുന്നറിയിപ്പ് ഉപയോഗിക്കൂവെന്നും ചിലപ്പോള്‍ മാസങ്ങളോ വര്‍ഷങ്ങളോ ഇടവേളയുണ്ടാകുമെന്നും സര്‍ക്കാര്‍ അറിയിച്ചു.