Fri. Nov 22nd, 2024

എക്‌സിനോസ് ചിപ് സെറ്റുകള്‍ കരുത്ത് പകരുന്ന ഫോണുകളെ ബാധിക്കുന്ന ഗുരുതര സുരക്ഷാ പ്രശ്‌നങ്ങളെ കുറിച്ച് മുന്നറിയിപ്പുമായി ഗൂഗിളിന്റെ ബഗ്-ഹണ്ടിങ് ടീം പ്രോജക്റ്റ് സീറോ. എക്സിനോസ് മോഡങ്ങളെ ബാധിക്കുന്ന പതിനെട്ടോളം സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതായാണ് റിപ്പോര്‍ട്ട്. ഈ വള്‍ണറബിലിറ്റികള്‍ സംയോജിപ്പിച്ചാല്‍, ഫോണിന്റെ ഉടമ അറിയാതെ തന്നെ ഒരു ഹാക്കര്‍ക്ക് പൂര്‍ണ്ണ നിയന്ത്രണം നേടാനും സ്മാര്‍ട്ട്ഫോണിലേക്കുള്ള ആക്സസ് നേടാനും കഴിയുമെന്നാണ് പറയുന്നത്. അതിനായി ഹാക്കര്‍മാര്‍ക്ക് സ്മാര്‍ട്ട്ഫോണിന്റെ ഉടമയുടെ കോണ്‍ടാക്റ്റ് നമ്പര്‍ മാത്രം മതിയെന്നാണ് റിപ്പോര്‍ട്ട്.

ഹാക്കിങ്ങിനും സൈബര്‍ അറ്റാക്കിനും ഇരയായി മാറാന്‍ സാധ്യതയുള്ള നിരവധി സ്മാര്‍ട്ട്‌ഫോണുകളുണ്ടെന്നാണ് ഗൂഗിളിന്റെ പ്രോജക്ട് സീറോ പറയുന്നത്. ചില സാംസങ്, വിവോ, പിക്സല്‍ ഫോണുകളും എക്സിനോസ് ഓട്ടോ ടി5123 ചിപ്സെറ്റ് ഉള്ള മറ്റ് ഡിവൈസുകളും ഇതിനകം തന്നെ കേടുപാടുകള്‍ ബാധിച്ച ഉപകരണങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. സാംസങ്ങിന്റെ S22, M33, M13, M12, A71, A53, A33, A21s, A13, A12, A04 എന്നീ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളും വിവോയുടെ S16, S15, S6, X70, X60, X30 സീരീസുകളും ഗൂഗിളിന്റെ സ്വന്തം പിക്‌സല്‍ 6, പിക്‌സല്‍ 7 സീരീസ് പോലും ഈ പ്രശ്‌നം ബാധിച്ച ഫോണുകളുടെ പട്ടികയിലുണ്ട്. മാര്‍ച്ചിലെ സുരക്ഷാ അപ്ഡേറ്റില്‍, പിക്സല്‍ 7 സീരീസിലെ ബഗ് ഇതിനകം പരിഹരിച്ചുണ്ടെന്നും എന്നാലും ഗൂഗിളിന്റെ പിക്‌സല്‍ 6 സീരീസിന് സുരക്ഷാ പാളിച്ചകള്‍ തുടരുകയാണ്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം