Thu. Jan 23rd, 2025

ഡൽഹി മദ്യനയ കേസുമായി ബന്ധപ്പെട്ട് ബി ആ​ർ എ​സ് നേ​താ​വും തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ ​ച​ന്ദ്ര​ശേ​ഖ​ർ റാ​വു​വി​ന്‍റെ മ​ക​ളു​മാ​യ കെ  ​ക​വി​തയെ ഇ ഡി ഇന്ന് ചോദ്യം ചെയ്തേക്കും. ഇന്നലെ രാത്രിയാണ് കവിത ഡൽഹിയിലെത്തിയത്. കവിതയ്‌ക്കൊപ്പം ബി ആ​ർ എ​സ് നേതാക്കളും അഭിഭാഷക സംഘവും ഉണ്ടെന്നാണ് റിപ്പോർട്ട്. രണ്ടാം ഘട്ട ചോദ്യംചെയ്യലിനായി വ്യാഴാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ടെങ്കിലും കവിത ഇ ഡിക്ക് മുന്നിൽ ഹാജരായില്ല. ബി ആ​ർ ​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി സോ​മ​ഭാ​ര​ത് കു​മാ​റാ​ണ് കവിതക്ക് പകരം ഇ ഡിക്ക് മുന്നിൽ ഹാജരായത്. ഇ ​ഡി ആ​വ​ശ്യ​പ്പെ​ട്ട രേ​ഖ​ക​ൾ സോ​മ ഭാ​ര​ത്​ കൈ​മാ​റിയിരുന്നു. തുടർന്ന് മാ​ർ​ച്ച്​ 20ന് ​ഹാ​ജ​രാ​ക​ണ​മെ​ന്ന്​​ ആ​വ​ശ്യ​പ്പെ​ട്ട്​ ഇ ഡി ക​വി​ത​ക്ക്​ സ​മ​ൻ​സ്​ അ​യ​ച്ചു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.