Sat. Apr 5th, 2025

ഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബിആര്‍എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ കവിത ഇഡിക്ക് മുമ്പില്‍ ഹാജരായി. ഇന്നലെ രാത്രി ഡല്‍ഹിയിലെത്തിയ കവിതക്കൊപ്പം ബിആര്‍എസ് നേതാക്കളും അഭിഭാഷക സംഘവുമുണ്ട്. കഴിഞ്ഞ വ്യാഴാഴ്ച രണ്ടാംവട്ട ചോദ്യം ചെയ്യലിനായി ഹാജാരാകാന്‍ നിര്‍ദേശിച്ചിരുന്നെങ്കിലും കവിത ഹാജരായിരുന്നില്ല. പകരം ബിആര്‍എസ് ജനറല്‍ സെക്രട്ടറി സോമഭാരത് കുമാര്‍ ഇഡി ഓഫീസിലെത്തി ആവശ്യപ്പെട്ട രേഖകള്‍ കൈമാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കവിതക്ക് വീണ്ടും സമന്‍സ് അയച്ചത്. കേസില്‍ മാര്‍ച്ച് 11ന് കവിതയെ ഇഡി ഒമ്പത് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം