Mon. Dec 23rd, 2024

കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ കലാപശ്രമത്തിന് കേസെടുത്ത് എറണാകുളം സെന്‍ട്രല്‍ പൊലീസ്. പിഎം കൗണ്‍സിലർ നൽകിയ പരാതിയെ തുടർന്നാണ് കേസെടുത്തത്. ബ്രഹ്മപുരം മാലിന്യ വിഷയത്തില്‍ കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധവുമായി ബന്ധപ്പെട്ട പ്രസംഗത്തിലാണ് കേസ്. കൊച്ചി കോര്‍പ്പറേഷന്‍ ഉപരോധത്തിന് മുന്നോടിയായി സുധാകരൻ നടത്തിയ പ്രസംഗത്തിനെതിരെ 153 വകുപ്പ് പ്രകാരം കലാപാഹ്വാനത്തിനാണ് കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്‌ചയാണ് കേസിനാസ്പദമായ സംഭവം. പ്രസംഗ ശേഷം നടന്ന പ്രതിഷേധത്തിൽ മർദ്ദനമേറ്റെന്ന് കോര്‍പ്പറേഷന്‍ സെക്രട്ടറി പരാതി നല്‍കിയിരുന്നു. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.