Thu. Dec 19th, 2024

ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷൻ ഓഫീസിനു മുന്നിൽ ഇന്ത്യയുടെ ദേശീയ പതാക ഖലിസ്ഥാന്‍ അനുകൂലികള്‍ നീക്കിയതില്‍ ബ്രിട്ടനെ പ്രതിഷേധമറിയിച്ച് ഇന്ത്യ. മുതിർന്ന ബ്രിട്ടീഷ് ഡപ്യൂട്ടി ഹൈക്കമ്മിഷര്‍ ക്രിസ്റ്റിന  സ്കോട്ടിനെ കഴിഞ്ഞ ദിവസം രാത്രി വിളിച്ചുവരുത്തിയാണ് ഇന്ത്യ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. സുരക്ഷാവീഴ്ചയിൽ വിശദീകരണവും ആവശ്യപ്പെട്ടു. ഉദാസീനത അംഗീകരിക്കാനാവില്ലെന്നും കുറ്റക്കാരെ ഉടൻ പിടികൂടണമെന്നും ഇന്ത്യ അറിയിച്ചു. വാരിസ് പഞ്ചാബ് ദേ തലവൻ അമൃത്പാൽ സിംഗിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ചാണ് ഖാലിസ്ഥാൻ അനുകൂലികൾ ആക്രമണം നടത്തിയത്. സംഭവത്തിൽ മെട്രോപോളിറ്റന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.