Mon. Dec 23rd, 2024

പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അധ്യക്ഷനായ പാകിസ്താൻ തെഹ്‌രീകെ ഇൻസാഫിനെ നിരോധിച്ചേക്കുമെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് ഷെഹ്ബാസ് ഷെരീഫിന്റെ നേതൃത്വത്തിൽ ചർച്ചകൾ നടക്കുന്നതായി  ആഭ്യന്തര മന്ത്രി റാണാ സനാവുള്ള  പറഞ്ഞു. ഇമ്രാന്റെ വീട്ടിൽ നിന്ന് പൊലീസ് ആയുധങ്ങളും പെട്രോൾ ബോംബുകളും പിടിച്ചെടുത്തെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് നിരോധിക്കാനുള്ള നീക്കമെന്നും റാണാ  പറഞ്ഞു. ഇമ്രാൻ ഖാനെ ലാഹോറിൽ നിന്ന് ഇസ്ലാമാബാദ് കോടതിയിലേക്ക് കൊണ്ട് പോയപ്പോഴാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്. ഇമ്രാൻ ഖാന്റെ വസതിയിൽ നിന്ന് ആയുധങ്ങളും പെട്രോൾ ബോംബുകളും മറ്റും കണ്ടെടുത്തിട്ടുണ്ടെന്നും ഇത് തീവ്രവാദ സംഘടനയാണെന്നതിന് പിടിഐക്കെതിരെ കേസെടുക്കാൻ മതിയായ തെളിവാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.