Wed. Jan 22nd, 2025

കർണ്ണാടക ശിവമോഗയിൽ ക്ലിഫ് എംബസി ഹോട്ടലിൽ നടന്ന ലേഡീസ് ഡിജെ നൈറ്റ് പാർട്ടി തടസപ്പെടുത്തി ബജ്​റംഗ്ദൾ പ്രവർത്തകർ. സ്ത്രീകൾ ഉടൻ തന്നെ ഹോട്ടൽ വിട്ട് പോകണമെന്ന് ആക്രോശിച്ചുകൊണ്ടാണ് ബജ്​റംഗ്ദൾ പ്രവർത്തകർ പാർട്ടിയിൽ അതിക്രമിച്ചു കയറിയത്. എഴുപതോളം സ്ത്രീകൾ പാർട്ടിയിലുണ്ടായിരുന്നു. ഇത്തരം പാർട്ടികൾ ഇന്ത്യൻ സംസകാരത്തിന് എതിരാണെന്നും സ്ത്രീകളുടെ വസ്ത്രങ്ങളടക്കം ഭാരതീയ സംസ്കാരത്തിന് ചേർന്നതല്ലെന്നും ബജ്​റംഗ്ദൾ കൺവീനർ രാജേഷ് ഗൗഡ പറഞ്ഞു. ഇത്തരം പരിപാടികൾ ശിവമോഗയിൽ വെച്ചുപൊറുപ്പിക്കില്ലെന്നും പ്രവർത്തകർ കൂട്ടിച്ചേർത്തു. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.