Mon. Dec 23rd, 2024

ഫ്ളൈയിംഗ് ബൈക്കുകള്‍ യാഥാര്‍ഥ്യമാകാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡെല്‍വെയര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എയര്‍വിന്‍സ് എന്ന ഒരു ജാപ്പനീസ് സ്റ്റാര്‍ട്അപ് കമ്പനിയാണ് ഇത്തരമൊരു നൂതന ആശയം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. എക്സ്ടുറിസ്മോ എന്ന് പേരിട്ടിരിക്കുന്ന മോഡലിന്റെ പ്രോട്ടോ ടൈപ്പ് കഴിഞ്ഞ വര്‍ഷമാണ് കമ്പനി അവതരിപ്പിച്ചത്. ഇലക്ട്രിക് പവറില്‍ പ്രവര്‍ത്തിക്കുന്ന ഈ വാഹനത്തിന് മണിക്കൂറില്‍ 99 കിലോമീറ്റര്‍ വേഗതയില്‍ 30 മുതല്‍ 40 മിനിറ്റ് വരെ തുടര്‍ച്ചയായി പറക്കാന്‍ സാധിക്കുമെന്നാണ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. കാര്‍ബണ്‍ ഫൈബര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചിരിക്കുന്ന വാഹനത്തിന് 300 കിലോഗ്രാമാണ് ഭാരം. പരമാവധി 100 കിലോയോളം ഭാരം വഹിക്കാന്‍ ഈ ബൈക്കിനാകും. അപകടങ്ങള്‍ ഒഴിവാക്കാനായി ബൈക്കില്‍ 3ഡി കണ്‍ട്രോള്‍ സംവിധാനങ്ങള്‍, എയര്‍ റൂട്ട് ഡിസൈനുകള്‍, മാപ്പിംഗ് കണ്‍ട്രോളുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ആകാശത്ത് സഞ്ചരിക്കുമ്പോള്‍ എന്തെങ്കിലും തടസ്സങ്ങള്‍ മുന്നില്‍ പെട്ടാല്‍ അത് കണ്ടെത്തുന്നതിനുള്ള സെന്‍സറുകളും വാഹനത്തില്‍ ഇന്റഗ്രേറ്റ് ചെയ്തിട്ടുണ്ട്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം