Mon. Dec 23rd, 2024

ബേണ്‍: സാമ്പത്തിക പ്രതിസന്ധിക്കിടെ ക്രെഡിറ്റ് സ്വിസിനെ ഏറ്റെടുക്കാനൊരുങ്ങി യുബിഎസ് ഗ്രൂപ്പ് എ ജി. ക്രെഡിറ്റ് സ്വിസെയെ അടിയന്തരമായി ഫണ്ട് എത്തിക്കാനുള്ള നീക്കങ്ങള്‍ നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കുന്നതില്‍ പരാജയപ്പെട്ടതോടെയാണ് യുബിഎസ് ഏറ്റെടുക്കനായി ഒരുങ്ങുന്നതെന്നാണ് റിപ്പോര്‍ട്ട്. ക്രെഡിറ്റ് സ്വിസെയെ യു ബി എസ് പൂര്‍ണമായും ഏറ്റെടുക്കുകയോ ഓഹരികള്‍ ഭാഗികമായി വാങ്ങുകയോ ആകും ചെയ്യുകയെന്ന് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, ക്രെഡിറ്റ് സ്വിസെയും യുബിഎസ് ഗ്രൂപ്പും ലയിക്കണമെന്നാണ് സ്വിസ് റെഗുലേറ്റര്‍ ആവശ്യപ്പെട്ടതെന്നാണ് സൂചന.ഇതിനോട് യുബിഎസ് താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല. ഏറ്റെടുക്കല്‍ വിവരം പുറത്തായതോടെ ക്രെഡിറ്റ് സ്വിസിന്റെ ഓഹരികള്‍ ഒമ്പത് ശതമാനം ഉയര്‍ന്നിരുന്നു. അതേസമയം, റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍
ക്രെഡിറ്റ് സ്വിസെയോ യുബിഎസോ തയാറായിട്ടില്ല.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം