തുടർച്ചയായ അഴിമതിക്കേസുകളിൽ കെജ്‌രിവാൾ സർക്കാരിനെതിരെ നിയമസഭാ സമ്മേളനത്തിൽ അവിശ്വാസ പ്രമേയം കൊണ്ടുവരാനൊരുങ്ങി ബിജെപി. ഇന്ന് ആരംഭിക്കുന്ന നിയമസഭയുടെ ബജറ്റ് സമ്മേളനത്തിൽ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരും. കേന്ദ്ര ഭരണ പ്രദേശത്തെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനായി ബജറ്റ് സമ്മേളനം 10 ദിവസത്തേക്ക് നീട്ടണമെന്നാവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകിയിട്ടുണ്ട്. ചേർന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിലാണ് കെജ്രിവാൾ സർക്കാരിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം ഡൽഹി നിയമസഭയിലെ പ്രതിപക്ഷ നേതാവ് രാംവീർ സിംഗ് ബിധുരി യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെജ്‌രിവാൾ സർക്കാരിലെ രണ്ട് മന്ത്രിമാർ ജയിലിൽ കഴിയുന്നുണ്ടെന്നും മദ്യം, ഹവാല, ക്ലാസ് റൂം, ഡൽഹി ജൽ ബോർഡ്, വൈദ്യുതി സബ്‌സിഡി, ഡിടിസി തുടങ്ങി നിരവധി അഴിമതികളിൽ സർക്കാരിന് പങ്കുണ്ടെന്നും യോഗത്തിൽ പാർട്ടി നിയമസഭാംഗങ്ങൾ പറഞ്ഞു.