ഭീകരവാദം ഉൾപ്പെടെ നിരവധി കുറ്റങ്ങൾ ചുമത്തി പാകിസ്താൻ മുൻ പ്രധാനമന്ത്രിയും തെഹ്രീകെ ഇൻസാഫ് അധ്യക്ഷനുമായ ഇമ്രാൻ ഖാനെതിരെ കേസെടുത്ത് പാകിസ്ഥാൻ ഫെഡറൽ ക്യാപിറ്റൽ പൊലീസ്. ഇമ്രാൻ ഖാന്റെ സഹായിയായ ഷാ മെഹബൂബ് ഖുറൈഷിക്കെതിരെയും അക്രമം നടത്തിയ ഇമ്രാന്റെ അനുയായികൾക്കെതിരെയും കേസെടുത്തതായി ഡോൺ റിപ്പോർട്ട് ചെയ്തു. ഇമ്രാനെ അറസ്റ്റ് ചെയ്യാനെത്തിയ പൊലീസും പാർട്ടി പ്രവർത്തകരും തമ്മിൽ കഴിഞ്ഞ ദിവസങ്ങളിൽ കനത്ത സംഘർഷമാണ് അദ്ദേഹത്തിന്റെ വസതിക്കുമുന്നിലുണ്ടായത്. തോഷഖാന കേസിൽ ഇമ്രാനെതിരെ ജാമ്യമില്ലാ അറസ് വാറന്റുകൾ നിലനിൽക്കുന്ന സമയത്താണ് പുതിയ കേസുകൾ. അതേസമയം, പൊലീസ് കസ്റ്റഡിയിൽ പീഡിപ്പിച്ച് കൊല്ലാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് ഇമ്രാൻ ഖാൻ ആരോപിച്ചു.