തുർക്കിയിലെ പേമാരിയിലും വെള്ളപ്പൊക്കത്തിലും 13 പേർ മരിച്ചു. നിരവധി പേരെ കാണാതായി. തുർക്കിയിൽ രണ്ട് പ്രവിശ്യകളെ വെള്ളപ്പൊക്കം രൂക്ഷമായി ബാധിച്ചുവെന്നാണ് റിപ്പോർട്ട്. അടിയമനിൽ രണ്ട് കുടുംബങ്ങൾ താമസിക്കുന്ന കണ്ടെയ്നർ വെള്ളപ്പൊക്കത്തിൽ കുടുങ്ങി. 2023 ഫെബ്രുവരി 6 ന് 48000 പേർ മരിക്കുകയും നിരവധി പേർ ഭാവനരഹിതരാവുകയും ചെയ്ത ഇരട്ട ഭൂകമ്പത്തിനു അഞ്ച് ആഴ്ചക്ക് ശേഷമാണ് വെള്ളപൊക്കം. മേഖലയിൽ വെള്ളപ്പൊക്കത്തിൽ നാലു പേർ മരിച്ചതായി സാൻലിയൂർഫ പ്രവിശ്യയുടെ ഗവർണർ സാലിഹ് അയ്ഹാൻ അറിയിച്ചു. രക്ഷാപ്രവർത്തകർ സാൻലിയൂർഫയിലെ ബേസ്മെന്റ് അപ്പാർട്ട്മെന്റിനുള്ളിൽ അഞ്ച് സിറിയൻ പൗരന്മാരുടെ മൃതദേഹങ്ങൾ കണ്ടെത്തി. മേജർ അബൈഡ് ജംഗ്‌ഷനിലെ അടിപ്പാതയിൽ നിന്നും നിരവധി മൃതദേഹങ്ങൾ കണ്ടെത്തി.