ബഫര്‍ സോണ്‍ വിഷയത്തില്‍ ഇളവ് തേടിയുള്ള ഹർജിയിൽ കേരളത്തിന്റെ വാദം ഇന്ന് സുപ്രീംകോടതി കേൾക്കും. വന്യജീവി സങ്കേതങ്ങളുടെയും ദേശീയോദ്യാനങ്ങളുടെയും ഒരു കിലോമീറ്റർ ചുറ്റളവ് ബഫർസോണാക്കണമെന്ന വിധിയിൽ കേരളത്തിന് അനുകൂലമായ മാറ്റങ്ങൾ വരുത്തുമെന്നാണ് റിപ്പോർട്ട്. വിഷയത്തിൽ സമ്പൂർണ്ണ വിലക്ക് പ്രായോഗികമല്ലെന്നാണ് ജസ്റ്റിസ് ബി ആർ ഗവായ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചിന്റെ നീരീക്ഷണം. അമിക്കസ് ക്യൂറിയുടെയും കേന്ദ്ര സര്‍ക്കാരിന്റെയും വാദം ഇന്നലെ സുപ്രീംകോടതി കേട്ടിരുന്നു. സമ്പൂര്‍ണവിലക്ക് ഏര്‍പ്പെടുത്തിയത് പ്രതിസന്ധി ഉണ്ടാക്കിയെന്നും നിരോധിക്കേണ്ടത് നിരോധിക്കണമെന്നും നിയന്ത്രണം ഏർപ്പെടുത്തേണ്ടത് നിയന്ത്രണം ഏർപ്പെടുത്തണമെന്നും അമിക്കസ് ക്യൂറി അറിയിച്ചു. അന്തിമ, കരട് വിജ്ഞാപനങ്ങള്‍ വന്ന മേഖലയെ വിലക്കില്‍ നിന്ന് ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്.