Wed. Jul 16th, 2025

ഡല്‍ഹി: അരുണാചല്‍ പ്രദേശില്‍ വ്യോമസേനാ വിമാനം ചീറ്റ തകര്‍ന്നുവീണു. വിവരം സൈനികവൃത്തങ്ങള്‍ സ്ഥിരീകരിച്ചു.അരുണാചലിലെ ബോംബ്ടിലയിലാണ് ഹെലികോപ്റ്റര്‍ തകര്‍ന്നു വീണത്. രാവിലെ 9.15 ഓടെ ഹെലികോപ്റ്ററുമായുള്ള ആശയവിനിമയം എയര്‍ ട്രാഫിക് കണ്‍ട്രോളിന് നഷ്ടമായിരുന്നു. രക്ഷാപ്രവര്‍ത്തനം നടന്നുവരുന്നതിനിടെയാണ് ഹെലികോപ്റ്റര്‍ കണ്ടെത്തിയത്. രണ്ട് പൈലറ്റുമാരായിരുന്നു ഹെലികോപ്ടറില്‍ ഉണ്ടായിരുന്നത. പൈലറ്റുമാരെ കണ്ടെത്താനായില്ല. ഇവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. മോശം കാലാവസ്ഥയാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. അപകടസ്ഥലത്തേക്ക് എത്താന്‍ റോഡ് സൗകര്യം ഇല്ലാത്തത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിരുന്നു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം