Mon. Dec 23rd, 2024

അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിപക്ഷ പാർട്ടികൾ മാർച്ച് നടത്തി. പാർലമെൻറിൽ നിന്നും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് ഡല്‍ഹി പോലീസ് തടഞ്ഞു. പ്രതിഷേധത്തിന് പിന്നാലെ ഇഡി ഓഫീസിന് പുറത്ത് ഡല്‍ഹി പോലീസ് സുരക്ഷാ നടപടികള്‍ വര്‍ധിപ്പിച്ചു. ഇ ഡി ഓഫീസിനു മുന്നിലെ പ്രതിഷേധം അവസാനിപ്പിച്ചില്ലെങ്കിൽ തുടർനടപടികളിലേക്ക് നീങ്ങുമെന്ന് പൊലീസ് അറിയിച്ചു. തുടർന്ന് അദാനി-ഹിൻഡൻബർഗ് റിപ്പോർട്ടിൽ പരാതി നൽകാനും അന്വേഷണത്തിനായി സമ്മർദ്ദം ചെലുത്താനും പ്രതിപക്ഷ നേതാക്കൾ തീരുമാനിച്ചു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.