Wed. Jan 22nd, 2025

ഡൽഹി മദ്യനയ അഴിമതിക്കേസിൽ ബി ആർ എസ് നേതാവ് കെ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്‍റ് ബുച്ചി ബാബുവിനെ ഇ ഡി ഇന്ന് വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോർട്ട്. കേസിൽ കവിതയെ നാളെ വീണ്ടും ചോദ്യം ചെയ്യാനിരിക്കെയാണ് ബുച്ചി ബാബുവിനോട് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്. ബുച്ചി ബാബു നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു നേരത്തെ കവിതയെ ചോദ്യം ചെയ്തത്. ആം ആദ്മി പാർട്ടിക്കും ദക്ഷിണേന്ത്യൻ സംഘത്തിനും ഇടയിലെ പ്രധാന ഇടനിലക്കാരനാണ് ബുച്ചി ബാബുവെന്ന് ഇ ഡിയും സിബിഐയും പറഞ്ഞു. ലാഭ വിഹിതത്തിൻ്റെ വീത് വെയ്പ്പിലും കമ്പനികളുമായി ചർച്ച നടത്തിയതിലും ഇയാൾക്ക് പ്രധാന പങ്കുണ്ടെന്നാണ് കണ്ടെത്തൽ. കവിതയുടെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങൾ ഇ ഡി ഇന്ന് ശേഖരിക്കും. നാളെയാണ് തെലങ്കാന മുഖ്യമന്ത്രിയുടെ മകളും ബിആർഎസ് നേതാവുമായ കവിതയുടെ ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടിരിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.