Thu. Jan 23rd, 2025

ബ്രസല്‍സ്: റഷ്യയുടെ സുഖോയ് യുദ്ധവിമാനം കരിങ്കടലിനു മുകളില്‍ യുഎസ് ഡ്രോണുമായി കൂട്ടിയിടിച്ചു. അന്താരാഷ്ട്ര വ്യോമാതിര്‍ത്തിയില്‍ പതിവ് നിരീക്ഷണ പറക്കിലിനിടെയാണ് എം ക്യു -9 ഡ്രോണില്‍ സുഖോയ്-27 യുദ്ധവിമാനം കൂട്ടിയിടിച്ചത്. അമേരിക്കന്‍ സൈന്യമാണ് ഇക്കാര്യം അറിയിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഡ്രോണ്‍ പൂര്‍ണമായി തകര്‍ന്നതായി യുഎസ് എയര്‍ഫോഴ്‌സ് ജനറല്‍ ജെയിംസ് ഹെക്കര്‍ പറഞ്ഞു. ഉയരത്തിലുള്ള നിരീക്ഷണത്തിനായി രൂപകല്‍പന ചെയ്ത വലിയ ആളില്ലാത്ത് വിമാനങ്ങളാണ് എം ക്യു ഡ്രോണുകള്‍. റഷ്യ പ്രഫഷണല്‍ അല്ലാതെ, അപകടകരമായ രീതിയിലാണ് വിമാനം പറത്തിയതെന്ന് അമേരിക്ക ആരോപിച്ചു. എന്നാല്‍ ആരോപണത്തെ നിഷേധിച്ച് റഷ്യ രംഗത്തെത്തി. യു എസ് ഡ്രോണ്‍ നിയന്ത്രണം നഷ്ടപ്പെട്ട് പതിക്കുകയായിരുന്നുവെന്നാണ് റഷ്യയുടെ വാദം. റഷ്യയുടെ അംബാസഡറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം