Thu. Jan 23rd, 2025

2026 ലെ ലോകകപ്പിൽ 48 ടീമുകൾ പങ്കെടുക്കുന്ന 104 മത്സരങ്ങളുണ്ടാവുമെന്നറിയിച്ച് ഫിഫ. നിലവിൽ 32 ടീമുകളും 64 മത്സരങ്ങളുമാണ്. ഇതുസംബന്ധിച്ച ഭേദഗതികളും ഫിഫ കൗൺസിൽ ഏകകണ്ഠമായി അംഗീകരിച്ചു. നാലു ടീമുകൾ വീതം 12 ഗ്രൂപ്പുകളായി തിരിഞ്ഞായിരിക്കും പ്രാഥമിക റൗണ്ട് നടക്കുക. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ടു സ്ഥാനക്കാരും എട്ടു മികച്ച മൂന്നാം സ്ഥാനക്കാരും റൗണ്ട് ഓഫ് 32ലേക്ക് കടക്കും. തുടർന്ന് നോക്കൗട്ട് മത്സരങ്ങളായിരിക്കും. 48 ടീമുകളും 80 മത്സരങ്ങളും എന്നാണ് മുമ്പ് തീരുമാനിച്ചിരുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.