Sun. Jan 19th, 2025

ഭോപ്പാൽ വാതക ദുരന്തത്തിന്റെ ഇരകൾക്ക് നഷ്ടപരിഹാരം വർധിപ്പിക്കണമെന്ന  കേന്ദ്ര സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, സഞ്ജീവ് ഖന്ന, അഭയ് എസ് ഓക്ക, വിക്രം നാഥ്, ജെ കെ മഹേശ്വരി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. 715 കോടി രൂപയാണ് നഷ്ടപരിഹാരമായി കമ്പനി അനുവദിച്ചിരുന്നത്. എന്നാൽ 7,844 കോടി നഷ്ടപരിഹാരമായി നൽകണമെന്ന് ആവശ്യപ്പെട്ട ഹർജിയാണ് തള്ളിയത്. 2010 ലാണ് ഇതുമായി ബന്ധപ്പെട്ട ഹർജി കേന്ദ്രം സുപ്രീംകോടതിയിൽ സമർപ്പിച്ചത് . 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.