നാലാമത് അന്താരാഷ്ട്ര വനിത ചലച്ചിത്ര മേള ഈ മാസം 17 ന് ആലപ്പുഴയിൽ ആരംഭിക്കും. 25 ചിത്രങ്ങൾ പ്രദർശിപ്പിക്കും. ലോക സിനിമ, ഇന്ത്യന്‍ സിനിമ, മലയാള സിനിമ വിഭാഗങ്ങളിലായി വനിത സംവിധായകരുടെ 20 സിനിമകളും അഞ്ച് ഡോക്യുമെന്ററികളുമാകും പ്രദർശിപ്പിക്കുക. ആഫ്റ്റര്‍ സണ്‍, കാന്‍, ക്ലോൺഡിക്കെ, ടോറാസ് ഹസ്ബന്റ്, വണ്ടര്‍വിമന്‍ തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങൾ. 19 വരെയാണ് മേള നടക്കുന്നത്. മൂന്നുദിവസം നീളുന്ന മേളയില്‍ പൊതുവിഭാഗത്തിന് 300 രൂപയും വിദ്യാർഥികള്‍ക്ക് 150 രൂപയുമാണ് ഡെലിഗേറ്റ് ഫീസ്. ആലപ്പുഴ കൈരളി തിയേറ്ററിലെ കെ എസ ആർ ടി സി സ്റ്റാൻഡിൽ സജ്ജീകരിച്ച ഡെലിഗേറ്റ് കൗണ്ടറുകളിലൂടെയും ഓൺലൈൻ രജിസ്ട്രേഷന് സൗകര്യമുണ്ടാകും.