Fri. Apr 4th, 2025

വാഷിംഗ്ടണ്‍: അമേരിക്കയിലെ സാന്‍ ഡിയേഗോ തീരത്തിനടുത്ത് ബോട്ടപകടത്തില്‍ എട്ട് പേര്‍ മരിച്ചു. അപകടത്തില്‍ ഏഴു പേരെ കാണാതായി. മനുഷ്യക്കടത്തിന് ഉപയോഗിച്ച രണ്ട് ബോട്ടുകള്‍ മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ബോട്ടുകളിലെ മറ്റ് യാത്രക്കാര്‍ നീന്തി സാന്‍ ഡിയേഗോ നഗരത്തിലേക്ക് രക്ഷപ്പെട്ടിരിക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന സൂചന. ഇവര്‍ക്കായുള്ള തിരച്ചില്‍ തുടരുകയാണ്. രണ്ടു ബോട്ടുകളിലായി 23 പേരുണ്ടായിരുന്നു എന്നാണ് വിവരം.ശനിയാഴ്ച്ച രാത്രി പതിനൊന്നരയോടെയാണ് അപകടമുണ്ടായത്.

By Shilpa Indhu

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേണലിസ്റ്റ്. കേരള മീഡിയ അക്കാദമിയില്‍ നിന്നും ടെലിവിഷന്‍ ജേണലിസത്തില്‍ പിജി ഡിപ്ലോമ. റെഡ്‌സ്‌പോട്ട് ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം