Thu. Dec 19th, 2024

കൊച്ചി: സ്വർണ്ണക്കടത്ത്, ലൈഫ് മിഷൻ കേസുകളിൽ നിരവധി തെളിവുകൾ തന്റെ കൈവശമുണ്ടെന്ന് അവകാശവാദം ഉന്നയിച്ച് പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി സി ജോർജ് കൊച്ചിയിലെ ഇ ഡി ഓഫീസിലെത്തി. ഇ ഡി ആവശ്യപ്പെട്ടത് പ്രകാരമാണ് ഓഫീസിലെത്തിയതെന്നും തെളിവുകൾ ഇ ഡിക്ക് കൈമാറുമെന്നും പി സി ജോർജ് പറഞ്ഞു. 

അതേസമയം, കേസിൽ പ്രതിയായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ബദറുദ്ദീന്റെ ബെഞ്ചാണ് ഹർജിയിൽ വാദം കേൾക്കുക. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണ് ശിവശങ്കർ ഹൈക്കോടതിയെ സമീപിച്ചത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.