Mon. Dec 23rd, 2024

കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ മാറ്റിവെക്കേണ്ട സാഹചര്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞുവെന്നും ഇതുവരെ വിദ്യാർത്ഥികളിൽ നിന്നും പരാതികൾ ഒന്നും തന്നെ ലഭിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു. മാധ്യമങ്ങളാണ് പരീക്ഷ മാറ്റിവെക്കാൻ ആവശ്യപ്പെടുന്നത്. മാധ്യമപ്രവർത്തകർ തന്നെ ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ വിദ്യാർത്ഥികളോട് ചോദിച്ചിരുന്നെന്നും എന്നാൽ വിദ്യാർത്ഥികൾ പരാതിയൊന്നും അറിയിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ഒൻപതാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് നാളെ മുതലാണ് പരീക്ഷ തുടങ്ങുന്നത്. അതിൽ മാറ്റം വരുത്താൻ ജില്ലാ കലക്ടർക്കും വിദ്യാഭ്യാസ ഡയറക്ടർക്കും അധികാരമുണ്ടെന്നും സംസ്ഥാന ബോർഡ് നടത്തുന്ന പരീക്ഷ മാറ്റിവെക്കാൻ ബുദ്ധിമുട്ടാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.