Sun. Dec 22nd, 2024

ഓസ്ട്രേലിയയ്ക്കെതിരായ നാലാം ടെസ്റ്റിൽ സെഞ്ചുറി നേടി വിരാട് കോഹ്ലി. ബോർഡർ – ഗവാസ്കർ ട്രോഫി പരമ്പരയിലെ നാലാം മത്സരത്തിന്റെ  ഒന്നാം ഇന്നിംഗ്സിലാണ് കോഹ്‌ലിയുടെ സെഞ്ചുറി നേട്ടം. മൂന്നു വർഷത്തെ ഇടവേളക്ക് ശേഷമാണ് കോഹ്ലി സെഞ്ചുറി നേടുന്നത്. 2019 നവംബറിൽ ബംഗ്ലദേശിനെതിരെയാണ് കോഹ്‌ലി  ഇതിനു മുൻപ് ടെസ്റ്റിൽ സെഞ്ചുറി നേടിയത്. ടെസ്റ്റ് മത്സരങ്ങളിൽനിന്നുള്ള കോഹ്‌ലിയുടെ 28–ാം സെഞ്ചറി കൂടിയാണിത്.  നതാൻ ലിയോൺ എറിഞ്ഞ 139ആം ഓവറിലെ രണ്ടാം പന്തിലാണ് കോഹ്ലി സെഞ്ചുറി നേടിയത്. അക്‌സർ പട്ടേലാണ് കോഹ്‌ലിക്കൊപ്പം ക്രീസിലുള്ളത്. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 400 റൺസെന്ന നിലയിലാണ് ഇന്ത്യ. മൂന്നാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 289 റൺസെന്ന നിലയിലായിരുന്നു ഇന്ത്യ. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.