പട്‌ന: ബിഹാര്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവിന് സമന്‍സ് അയച്ച് സിബിഐ. ജോലിക്ക് വേണ്ടി ഭൂമി തട്ടിപ്പ് കേസില്‍ ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാനാണ് നിര്‍ദേശം. ഇത് രണ്ടാം തവണയാണ് തേജസ്വി യാദവിനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കുന്നത്. ഇന്നലെ തേസജസ്വി യാദവിന്റെ ഡല്‍ഹിയിലെ വസതിയില്‍ ഇഡി പരിശോധന നടത്തിയിരുന്നു. 2004-09 കാലത്ത് റെയില്‍വെ മന്ത്രിയായിരുന്നപ്പോള്‍ ജോലിക്ക് വേണ്ടി ഭൂമി വാങ്ങിയെടുത്ത് ലാലു പ്രസാദ് യാദവും കുടുംബവും അഴിമതി നടത്തിയെന്നാണ് സിബിഐ ആരോപണം.