Wed. Nov 6th, 2024

നെയ്‌റോബി:

ഗേ, ലെസ്ബിയന്‍, ട്രാന്‍സ് ജെന്‍ഡര്‍, ബൈ സെക്ഷ്വല്‍ തുടങ്ങിയ ലൈംഗിക ന്യൂന പക്ഷങ്ങള്‍ക്ക് പത്ത് വര്‍ഷം തടവ് ലഭിക്കുന്ന രീതിയിലുള്ള നിയമ നിര്‍മ്മാണത്തിനൊരുങ്ങി ഉഗാണ്ട. സ്വവര്‍ഗ വിഭാഗങ്ങളില്‍ ഉള്‍പ്പെടുന്നത് ജീവപരന്ത്യം തടവ് ശിക്ഷ ലഭിക്കുന്ന കുറ്റമായി കണ്ടതിനെ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. ഇതിന് ഒരു ദശാബ്ദത്തിന് ശേഷമാണ് പാര്‍ലമെന്‍റിലെ പുതിയ നീക്കം.

ആണ്‍, പെണ്‍ അല്ലാതെയുള്ള എല്ലാ ക്വീര്‍ വ്യക്തിത്വങ്ങള്‍ക്കും പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്നതാണ് നിയമം.