Wed. Jan 22nd, 2025

ജർമ്മനിയിൽ ക്രിസ്ത്യൻ പ്രാർത്ഥനാസംഘത്തിന് നേരെ വെടിവെപ്പ്. വെടിവെപ്പിൽ ഏഴ് പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച രാത്രി 9.00 മണിയോടെയായിരുന്നു സംഭവം. വടക്കൻ ജർമ്മനിയിൽ ഹാൻബെ​ഗിന് സമീപം ഒരു കെട്ടിടത്തിനുള്ളിൽ വെച്ചായിരുന്നു വെടിവെപ്പ്.

എന്നാൽ കെട്ടിടത്തിൽ നിന്നും ആരും ഓടി രക്ഷപ്പെടുന്നത് ശ്രദ്ധയിൽപെട്ടിട്ടില്ല. അക്രമിയും മരണപ്പെട്ടവരിൽ ഉണ്ടാകുമെന്നാണ് പോലീസ് നി​ഗമനം.