Fri. Apr 4th, 2025

തിരുവനന്തപുരം:

സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുട​രും. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്നും ജനങ്ങൾ ജാ​ഗ്രത തുടരണമെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.

സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നും അതോറിറ്റി നൽകുന്ന മുന്നറിയിപ്പിലുണ്ട്. ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്‌നാട് ചേർന്നുള്ള പ്രദേശങ്ങളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും.