Mon. Dec 23rd, 2024

 

 

എറണാകുളം മറൈന്‍ ഡ്രൈവ് ബോട്ട് ജെട്ടിയിലെ വാഹന പാര്‍ക്കിങ്ങില്‍ ബില്‍ അടിക്കുന്ന തൊഴിലാണ് മുളവുകാട് സ്വദേശിയായ മേരി മെറീനയ്ക്ക്. 2018 മാര്‍ച്ച് എട്ടിന് വനിതാ ദിനത്തിലാണ് മെറീന ഈ ജോലിയില്‍ പ്രവേശിക്കുന്നത്. വീട്ടിലെ പ്രാരാബദങ്ങള്‍ കൂടിയതോടെയാണ് മെറീന ജോലിക്കിറങ്ങുന്നത്. ആദ്യം ചെയ്ത ജോലി ഹൗസ് കീപ്പിംഗാണ്. പിന്നീട് ഹോട്ടല്‍ പണി, ബേക്കറിയിലെ ജോലി തുടങ്ങിയ നിരവധി തൊഴിലുകള്‍ എടുത്തു. ഇതുവരെ ചെയ്തതില്‍ ഏറ്റവും നല്ലത് പാര്‍ക്കിങ്ങിലെ ബില്‍ അടിക്കുന്ന ജോലിയാണെന്നും താന്‍ ഈ ജോലിയില്‍ സംതൃപ്തയാണെന്നും മെറീന പറയുന്നു.

By Jamsheena Mullappatt

വോക്ക് മലയാളത്തില്‍ സീനിയര്‍ റിപ്പോര്‍ട്ടര്‍. മാസ് കമ്മ്യൂണിക്കേഷന്‍സ് ആന്റ് ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം. തേജസ് ദിനപത്രം, ടൂറിസം ന്യൂസ് ലൈവ്, ഡൂള്‍ ന്യൂസ്, പ്രസ് ഫോര്‍ ന്യൂസ്, രാജ് ന്യൂസ് മലയാളം എന്നിവിടങ്ങളില്‍ പ്രവര്‍ത്തന പരിചയം.