ന്യൂഡൽഹി:
എണ്ണ മന്ത്രാലയത്തിന്റെ പെട്രോളിയം പ്ലാനിങ് ആന്‍ഡ് അനാലിസിസ് സെല്‍ സമാഹരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ ഇന്ധന ഉപഭോഗം 20 വര്‍ഷത്തെ ഉയര്‍ന്ന നിലവാരത്തിലെത്തിയതായി കണക്കുകള്‍. 1998 മുതലുള്ള കണക്കുകളാണ് ഇതിനായി പരിശോധിച്ചത്. ഇതോടെ പ്രതിദിന ഉപഭോഗം 48.2 ലക്ഷം ബാരലായി.
മാര്‍ച്ചോടെ പ്രതിദിനം 51.7 ലക്ഷം ബാരലായി ഉപഭോഗം ഉയരുമെന്നും മണ്‍സൂണ്‍ ശക്തിപ്രാപിക്കുന്നതോടെ ഏപ്രില്‍-മെയ് മാസങ്ങളില്‍ 50 ലക്ഷം ബാരലായി കുറയുമെന്നും വിദഗ്ദ്ധർ പറയുന്നു.