Wed. Jan 22nd, 2025

2040 ഓടെ സമുദ്രത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂന്നിരട്ടിയാകുമെന്ന് പഠനങ്ങൾ. 1979 മുതല്‍ 2019 വരെയുള്ള കാലയളവില്‍ 11,777 സമുദ്ര സ്റ്റേഷനുകളെ കേന്ദ്രീകരിച്ചാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. മലിനീകരണം നിയന്ത്രിക്കാന്‍ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040 ഓടെ പ്ലാസ്റ്റിക് മാലിന്യത്തില്‍ 2.6 മടങ്ങ് വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉറവിടത്തില്‍ തന്നെ പ്രശ്‌നത്തിന് പരിഹാരം കാണുന്ന തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ഒരു ആഗോള ഉടമ്പടിയാണ് വേണ്ടതെന്നും അല്ലാത്ത പക്ഷം അടുത്ത 10 മുതല്‍ 15 വര്‍ഷത്തിനുള്ളില്‍ പ്ലാസ്റ്റിക് മാലിന്യത്തില്‍ ഇരട്ടി വര്‍ദ്ധനവ് രേഖപ്പെടുത്തുമെന്നാണ് കരുതപ്പെടുന്നതെന്നും വിദഗ്ദ്ധർ വ്യക്തമാക്കുന്നു.