ടുണീഷ്യ:
ആഫ്രിക്കന്‍ കുടിയേറ്റക്കാരുടെ നേര്‍ക്കുള്ള അക്രമത്തിന് പിന്നാലെ ടുണീഷ്യയുമായുള്ള സഹകരണം താത്കാലികമായി നിര്‍ത്തി വെച്ച് ലോകബാങ്ക്. സ്ഥിതിഗതികള്‍ പരിശോധിച്ച് മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ ടുണീഷ്യയുമായുള്ള കൂടിക്കാഴ്ച ഉണ്ടാകില്ലെന്നും എഎഫ് പി റിപ്പോര്‍ട്ട് ചെയ്തു.
നേരത്തെ ടുണീഷ്യന്‍ പ്രസിഡന്റ് കെയ്‌സ് സയിദ് അന്യമത വിദ്വേഷം നടത്തിയിരുന്നു. സയിദിന്റെ പരാമര്‍ശത്തിന് പിന്നാലെ രാജ്യത്ത് അക്രമങ്ങളുണ്ടായെന്നും അദ്ദേഹം വംശീയാധിക്ഷേപങ്ങളെയും അക്രമത്തെയും പ്രോത്സാഹിപ്പിക്കുകയായിരുന്നുവെന്നും ലോകബാങ്ക് പ്രസിഡന്റ് ഡേവിഡ് മാല്‍പാസ് അഭിപ്രായപ്പെട്ടു.