Sun. Jan 19th, 2025

സ്ത്രീകളു​ടെ അവകാശങ്ങൾ ഇല്ലാതാക്കിയാൽ താലിബാൻ ഭരണകൂടത്തിന് നൽകുന്ന സഹായം കുറക്കുമെന്ന് മുന്നറിയിപ്പ് നൽകി യു എൻ. സ്ത്രീകളുടെ അവകാശങ്ങൾ താലിബാൻ ഇല്ലാതാക്കുന്നുവെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ്.

2023ൽ 4.6 ബില്യൺ ഡോളർ അഫ്ഗാനിസ്താന് നൽകാൻ യു എൻ സഹായം അഭ്യർഥിച്ചിട്ടുണ്ടെന്ന് അഫ്ഗാനിസ്ഥാനിലെ യു എൻ പ്രതിനിധി റോസ ഒറ്റുൻബയേവ പറഞ്ഞു. എന്നാൽ പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നതും പൊതുസ്ഥലങ്ങളിൽ പോകുന്നതും തടഞ്ഞാൽ അത് യു എൻ സഹായത്തെ ബാധിക്കുമെന്നും പ്രതിനിധി മുന്നറിയിപ്പ് നൽകി. ജോലി ചെയ്യാൻ ആഗ്രഹിക്കുന്ന സ്ത്രീകളെ ജോലിക്ക് അയച്ചില്ലെങ്കിലും അഫ്ഗാനിസ്ഥാന് നൽകുന്ന നൽകുന്ന സഹായത്തിൽ കുറവ് വരും. അടിസ്ഥാന സൗകര്യ വികസന മേഖലയിൽ ചെറുകിട പദ്ധതികൾക്കായും കാലാവസ്ഥ വ്യതിയാനം ഉൾപ്പടെ ചെറുക്കുന്നതിനുമായാണ് അഫ്ഗാനിസ്താന് സഹായം നൽകുകയെന്നും അധികാരമേറ്റപ്പോൾ അഫ്ഗാനിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാൻ അധികൃതർക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും യു എൻ പ്രതിനിധി വ്യക്തമാക്കി. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.