Mon. Dec 23rd, 2024

തിരുവനന്തപുരം:

സംസ്ഥാനത്ത് എസ്എസ്എൽസി പരീക്ഷ തുടങ്ങി. ഈ മാസം 29 വരെയാണ് പരീക്ഷ. 4,19,362 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കടുത്ത വേനൽച്ചൂട് കണക്കിലെടുത്ത് രാവിലെ 9.30 മുതലാണ് പരീക്ഷ തുടങ്ങിയത് . ഏപ്രിൽ 3 മുതൽ പരീക്ഷ പേപ്പറുകളുടെ മൂല്യനിർണ്ണയം തുടങ്ങും. മെയ് രണ്ടാം വാരം ഫലം പ്രഖ്യാപിക്കും. ഹയർസെക്കണ്ടറി പരീക്ഷകള്‍ നാളെയാണ് തുടങ്ങുന്നത്. 30ന് പരീക്ഷ അവസാനിക്കും.