Mon. Dec 23rd, 2024

തിരുവനന്തപുരം: പ്ലസ് വൺ സീറ്റ് അപര്യാപ്തത പഠിക്കാൻ പ്രത്യേക സമിതിയെ നിയോഗിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. മലബാർ ജില്ലകളിലെ സീറ്റുകളുടെ അപര്യാപ്തത സർക്കാരിന്റെ ശ്രദ്ധയിലുണ്ട്. മലപ്പുറം, കാസർകോട്, വയനാട് ജില്ലകളിൽ ഈ പ്രശ്‌നം രൂക്ഷമാണ്. വയനാട്ടിൽ സീറ്റ് കുറവ് മാത്രമല്ല, ഇഷ്ടപ്പെട്ട വിഷയങ്ങൾ ലഭിക്കാത്ത പ്രശ്‌നവുമുണ്ട്. ഇതിനെ കുറിച്ചെല്ലാം പഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.