Sun. Dec 22nd, 2024

ബഹ്മുത്: യുക്രൈനിലെ ബഹ്മുത് നഗരത്തിന്റെ കിഴക്കൻ ഭാഗം പൂർണ്ണമായി കീഴടക്കിയെന്നു റഷ്യൻ സേനയിലെ കൂലിപ്പട്ടാളമായ വാഗ്‌നർ ഗ്രൂപ്പ് അവകാശപ്പെട്ടു. എന്നാൽ റഷ്യൻഭാഗത്ത് വൻ ആൾനാശമുണ്ടായിട്ടുണ്ടെന്നും ചെറുത്തുനില്പ് തുടരുമെന്നും യുക്രൈൻ സേന വ്യക്തമാക്കി. വാഗ്‌നർ ഗ്രൂപ്പിന്റെ അവകാശവാദം ശരിയാണെങ്കിൽ നഗരത്തിന്റെ പകുതിയോളം റഷ്യൻ സേനയുടെ പിടിയിലായിട്ടുണ്ട്. വരും ദിവസങ്ങളിൽ നഗരം പൂർണമായി വീഴാനുള്ള സാധ്യത തള്ളാനാവില്ലെന്നു നാറ്റോ സെക്രട്ടറി ജനറൽ യെൻസ് സ്റ്റോൾട്ടൻബർഗ് സ്റ്റോക്കോമിൽ യൂറോപ്യൻ യൂണിയൻ വിദേശകാര്യമന്ത്രിമാരുടെ യോഗത്തിൽ പറഞ്ഞു.