Wed. Jan 22nd, 2025

ഹൈദരാബാദ്:  ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം സെമി ഫൈനൽ ഇന്ന് ഹൈദരാബാദിൽ നടക്കും. സെമി ഫൈനലിന്റെ ആദ്യപാദത്തില്‍ ഹൈദരാബാദ് എഫ്‌സി ഇന്ന് എടി കെ മോഹന്‍ ബഗാനെ നേരിടും. വൈകിട്ട് 7:30ന് ഹൈദരാബാദിലെ ജി എം സി സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. 20 കളിയില്‍ 13 ജയവും മൂന്ന് സമനിലയും നാല് തോല്‍വിയുമടക്കം 42 പോയിന്റുമായി ലീഗില്‍ രണ്ടാം സ്ഥാനത്താണ് ഹൈദരാബാദ്. 34 പോയിന്റുമായി മൂന്നാം സ്ഥാനത്തായ എടികെ ബഗാന്‍ പ്ലേ ഓഫില്‍ ഒഡിഷയെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പിച്ചാണ് അവസാന നാലില്‍ എത്തിയത്. എട്ടു കളിയിലാണ് എടി കെ മോഹനും ഹൈദരാബാദും ഇതുവരെ ഏറ്റുമുട്ടിയത്. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.