Mon. Dec 23rd, 2024

ന്യൂഡൽഹി: ഡൽഹി മദ്യനയക്കേസിൽ തീഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുൻ ഉപ മുഖ്യമന്ത്രിയും എ എ പി നേതാവുമായ മനീഷ് സിസോദിയയെ ഇ ഡി വീണ്ടും ചോദ്യം ചെയ്തു. മദ്യനയക്കേസിൽ സിസോദിയക്കുള്ള പങ്ക് സംബന്ധിച്ചാണ് ചോദ്യം ചെയ്യൽ. വിഷയത്തിൽ പലതലത്തിലാണ് സിസോദിയയെ ചോദ്യം ചെയ്തത്. തെളിവുകൾ നശിപ്പിക്കുന്നതിനായി പലതവണ ഫോൺ മാറ്റുക, ലാഭ വിഹിതം അഞ്ച് ശതമാനത്തിൽ നിന്ന്  12 ശതമാനമാക്കി ഉയർത്തുക, ദക്ഷിണേന്ത്യൻ ഗ്രൂപ്പുകൾ എ എ പി നേതാവിനു വേണ്ടി വിജയ് നായർക്ക് പണം നൽകുക, നയം മാറ്റം സംബന്ധിച്ച് തീരുമാനം തുടങ്ങിയ വിഷയങ്ങളിലാണ് ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നാളെയും തുടരുമെന്നാണ് അധികൃതർ നൽകുന്ന വിവരം. 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.