Mon. Dec 23rd, 2024

മുംബൈ: നഗരങ്ങളിലെ ഫുട്പാത്തുകളിലും പൊതുസ്ഥലങ്ങളിലും  ഭിക്ഷാടനം നിരോധിച്ച് നാഗ്പൂർ പോലീസ്. കഴിഞ്ഞ ദിവസമാണ്  ഫുട്പാത്തുകളിൽ കൂട്ടംകൂടി നിൽക്കരുതെന്നും ഭിക്ഷാടനം നടത്തരുതെന്നും നിർദേശിച്ച് കൊണ്ടുള്ള ഉത്തരവ് പോലീസ് പുറത്തിറക്കിയത്. ക്രിമിനൽ നടപടിക്രമങ്ങളുടെ 144-ാം വകുപ്പ് പ്രകാരമാണ് യാചന നിരോധിച്ചു കൊണ്ടുള്ള ഉത്തരവ്. യാത്രക്കാർക്കും ഇരു ചക്രവാഹനങ്ങൾക്കും സ്വസ്ഥമായി യാത്ര ചെയ്യാൻ കഴിയാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു ഉത്തരവ് ഇറക്കിയതെന്ന് പൊലീസ് കമ്മീഷ്ണർ അമിതേഷ് കുമാർ പറഞ്ഞു. ഉത്തരവ് ലംഘിക്കുന്നവർക്ക് ആറു മാസം വരെ തടവു ശിക്ഷ ലഭിക്കുമെന്നും പോലീസ് ഉത്തരവിൽ പറയുന്നു.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.