Thu. Dec 19th, 2024

യുക്രൈനിൽ മിസൈൽ ആക്രമണം നടത്തി റഷ്യ. യുക്രൈൻ തലസ്ഥാനമായ കീവിലടക്കം വിവിധ നഗരങ്ങളിൽ റഷ്യ ഒരേസമയം ആക്രമണം നടത്തുകയായിരുന്നു. അഞ്ചുപേർ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരം. 

ലിവിവ് നഗരത്തിലുണ്ടായ  മിസൈൽ ആക്രമണത്തിൽ നാല് പേരാണ് കൊല്ലപ്പെട്ടത്. ലിവിവിൽ മൂന്ന് ബഹുനില കെട്ടിടങ്ങൾ തകർന്നുവീണു. നിരവധി പേർ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും ലിവിവ് ഭരണകൂടം അറിയിച്ചു. വ്യാപകമായ ആക്രമണത്തെ തുടർന്ന് നഗരങ്ങളിലെ വൈദ്യുതി വിഛേദിക്കപ്പെട്ടു. യുക്രൈന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെയും റഷ്യന്‍ മിസൈല്‍ ആക്രമണമുണ്ടായി. അതേസമയം, യുക്രൈനും റഷ്യയും തമ്മിൽ കടുത്ത പോരാട്ടം നടത്തുന്ന മേഖലയായ ബാഖ്‌മുത് നഗരത്തിലെ പകുതി ഭാഗവും പിടിച്ചെടുത്തതായി റഷ്യൻ സൈന്യം അവകാശപ്പെട്ടു. റഷ്യയുടെ പാരാമിലിറ്ററി സംവിധാനമായ വാഗ്നര്‍ ഗ്രൂപ്പ് ആണ് ബാഖ്മുത് നഗരത്തില്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഒരുര്‍ഷമായി തുടരുന്ന യുദ്ധത്തില്‍, കടുത്ത  പോരാട്ടമാണ് ഇവിടെ നടക്കുന്നത് എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 

 

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.