Wed. Nov 6th, 2024

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ കഴിഞ്ഞ ദിവസം കണ്ടെത്തിയ കടുവക്കുട്ടികളുടെ അമ്മയെ കണ്ടെത്താനുള്ള ശ്രമം തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ. കഴിഞ്ഞ ദിവസമാണ് നന്ദ്യാൽ- കുർണൂൽ പ്രദേശത്തു നിന്ന് മൂന്നു മാസം പ്രായമുള്ള നാല് കടുവക്കുട്ടികളെ നാട്ടുകാർ കണ്ടെത്തി വനംവകുപ്പിനെ  ഏൽപ്പിച്ചത്. ട്രാപ്പ് ക്യാമറകൾ സ്ഥാപിച്ചാണ് 300 അംഗ സംഘം കടുവയെ തിരയുന്നത്. കടുവയുടെ അടയാളങ്ങൾ ലഭിച്ചതായും ഉടൻ തന്നെ കണ്ടെത്താൻ കഴിയുമെന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. കടുവ ടി-108 ആയിരിക്കാമെന്നാണ് നിഗമനം. എൻ ടി സി എ അനുമതി പ്രകാരം കുഞ്ഞുങ്ങളെ മൃഗശാലയിലേക്ക് മാറ്റാനാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ തീരുമാനിച്ചിരിക്കുന്നത്.

By Firdousy E R

വോക്ക് മലയാളത്തില്‍ ഡിജിറ്റല്‍ ജേര്‍ണലിസ്റ്റ് ട്രെയ്‌നി. ജീവന്‍ ടി വിയില്‍ പ്രവര്‍ത്തന പരിചയം.